പാമ്പാടി : പാലക്കാട്ട് വീണ്ടും കാട്ടാനകളിറങ്ങി. ജനവാസമേഖലയിലൂടെ ഭാരതപ്പുഴ മുറിച്ചുകടന്ന രണ്ട് കാട്ടാനകള്‍ തൃശൂര്‍ ജില്ലാ അതിര്‍ത്തിയിലെ തിരുവില്വാമലയിലാണ് ഇപ്പോള്‍ ഉള്ളത്. മുണ്ടൂരില്‍ നിന്ന് പറളി, പെരിങ്ങോട്ടുകുറിശി വഴിയാണ് തൃശൂര്‍ അതിര്‍ത്തിയിലേക്ക് പോയത്.
പാമ്പാടി മലേശമംഗലം ഭാഗത്ത് ചെറിയ കാടിനുള്ളില്‍ മറഞ്ഞ കാട്ടാനകളെ വനംജീവനക്കാര്‍ നിരീക്ഷിച്ചുവരികയാണ്. ഒരു മാസം മുന്‍പ് ധോണി വനത്തില്‍ കയറ്റിവിട്ട കാട്ടാനകളാണിവ.