പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ യുവാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മുഹമ്മദാലിയുടെ മകന്‍ സജീര്‍ എന്ന ഫുക്രുദീനാണ്(24) മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പ്രതിയെന്ന് സംശയിക്കുന്ന സജീറിന്റെ സുഹൃത്ത് മഹേഷിനായി പൊലീസ് തിരച്ചില്‍ തുടങ്ങി.
താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് മഹേഷ് സുഹൃത്തായ സാദിഖിനെ ഫോണില്‍ അറിയിച്ചിരുന്നു. താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞതായി സാദിഖ് പൊലീസിനോട് പറഞ്ഞു.