പാലക്കാട്: റിമാന്റ് തടവുകാരന്‍ സാനിറ്റൈസര്‍ കഴിച്ച് ആത്മഹത്യ ചെയ്തു. മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്.
മോഷണ കേസില്‍ അറസ്റ്റിലായ ഇയാളെ ഫെബ്രുവരി 18 ന് റിമാന്റ് ചെയ്തിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 24 ന് സാനിറ്റൈസര്‍ കുടിച്ച് അവശനിലയിലായ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു