പക്ഷിപ്പനി ഭീതി; പാലക്കാട് 60 താറാവ് കുഞ്ഞുങ്ങള്‍ ചത്ത നിലയില്‍

പാലക്കാട്: പാലക്കാട് തോലന്നൂരില്‍ 60 താറാവ് കുഞ്ഞുങ്ങള്‍ ചത്ത നിലയില്‍. തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച താറാവ് കുഞ്ഞുങ്ങളെയാണു ചത്ത നിലയില്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട് കാരശേരി ഗ്രാമപഞ്ചായത്തിലെ കാരമൂലയില്‍ വ്യാപകമായി വവ്വാലുകളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പും പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. പിന്നീട്‌ ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണു വവ്വാലുകളെ സംസ്‌കരിച്ചത്.

സമീപ പഞ്ചായത്തായ കൊടിയത്തൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാട്ടുകാര്‍ വലിയ ആശങ്കയിലാണ്.
കൊടിയത്തൂരിലെ ഫാമില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് കോഴികളെ നശിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.

Top