പാലക്കാട്: മലമ്പുഴ ഗവണ്‍മെന്റ് ഐടിഐയില്‍ രാജ്യവിരുദ്ധ പോസ്റ്റര്‍ പതിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐയുടെ കോളേജ് യൂണിറ്റിനെതിരെ പൊലീസ് കേസെടുത്തു. എന്തെങ്കിലും ഉദ്ദേശത്തോടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിന് ചുമത്തുന്ന ഐപിസി 153 പ്രകാരമാണ് കേസെടുത്തത്.
എസ്എഫ്‌ഐയുടെ കൊടിമരത്തിന് സമീപമായിരുന്നു പോസ്റ്റര്‍ പതിച്ചത്. ഇതിനെതിരെ എബിവിപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.