പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെതിരെ രേഖാമൂലം തെളിവില്ലെന്ന് കുഞ്ഞാലിക്കുട്ടി

kunjalikutty

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായി രേഖാമൂലം തെളിവില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.

കേസ് സംബന്ധിച്ച് പാര്‍ട്ടി കൃത്യമായ അന്വേഷണം നടത്തിയിരുന്നുവെന്നും ഇബ്രാഹിംകുഞ്ഞിനെതിരെ രേഖാമൂലം ഒരു തെളിവുമില്ലെന്നാണ് അറിഞ്ഞതെന്നും മുന്നില്‍ വന്ന ഫയല്‍ അംഗീകരിക്കുക മാത്രമാണ് ഇബ്രാഹിംകുഞ്ഞ് ചെയ്തതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാവുന്നതാണ്. നിരപരാധിത്വം തെളിയിക്കുന്നതിന് ഇബ്രാഹിംകുഞ്ഞിന് പൂര്‍ണ പിന്തുണ നല്‍കും, കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതേസമയം, പാലാരിവട്ടം പാലത്തിനുണ്ടായത് സാങ്കേതിക പിഴവ് മാത്രമാണെന്നാണ് ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചത്.

Top