കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് തിരിച്ചടി. വികെ ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് മുന്‍കൂര്‍ അനുമതി നല്‍കാത്തതാണ് കാരണം.
അന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘം ഒക്ടോബര്‍ 22നാണ് ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയത്. എന്നാല്‍ അപേക്ഷ നല്‍കി 19 ദിവസം കഴിഞ്ഞിട്ടും ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
വികെ ഇബ്രാഹിംകുഞ്ഞിനെ രണ്ടാംഘട്ട ചോദ്യംചെയ്യല്‍ അടക്കമുള്ള വിശദമായ അന്വേഷണം ഇതുവരെ നടത്താനായില്ല.
ഈ ആഴ്ചയാണ് വിജിലന്‍സിന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ജനപ്രതിനിധി ആയതിനാലാണ് മുന്‍കൂര്‍ അനുമതി തേടി അന്വേഷണ സംഘം സര്‍ക്കാരിനെ സമീപിച്ചത്.