പാലാരിവട്ടം മേൽപ്പാലം അഴിമതി; ആ‍ർഡിഎസ് നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിനെ തുടര്‍ന്ന് ആര്‍ഡിഎസ് പ്രൊജക്ടിനെ കരിമ്പട്ടികയില്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്. ആർഡിഎസ് പ്രോജക്ട് നൽകിയ അപ്പീലിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് വിധി പറയുന്നത്. കമ്പനിയുടെ എ ക്ലാസ് ലൈസന്‍സ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. ഈ തീരുമാനം റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ അപ്പീലിൽ ആണ് വിധി പറയുന്നത്.

പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം അനുസരിച്ച് അഞ്ചുവര്‍ഷത്തേക്ക് ആണ് ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തിയത്. ആര്‍ഡിഎസിന് കമ്പനി പേരിലോ ബിനാമി പേരിലോ സര്‍ക്കാരിന്റെ ടെന്‍ഡറുകളില്‍ പങ്കെടുക്കാനാവില്ല. 2023 ഫെബ്രുവരിയിലാണ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തിയത്. പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയില്‍ ആര്‍ഡിഎസിന്റെ പങ്ക് നേരത്തെ വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആര്‍ഡിഎസ് പ്രൊജക്ട് എംഡി സുമിത് ഗോയല്‍ ഒന്നാംപ്രതിയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ച പാലാരിവട്ടം പാലം വൈകാതെ തകര്‍ന്നു. കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അഞ്ചാം പ്രതിയാണ്.

Top