കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ അറസ്റ്റ് സംബന്ധിച്ചുള്ള കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്.
അന്വേഷണം ശരിയായ ദിശയിലാണോ നടക്കുന്നതെന്ന് പറയുവാന്‍ താന്‍ ആളല്ലെന്നും പറയാനുള്ളത് മാധ്യമങ്ങള്‍ക്ക് എഴുതി നല്‍കിയിട്ടുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
കേസില്‍ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം കഴിഞ്ഞ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. സര്‍ക്കാര്‍ നയം അനുസരിച്ചുള്ള ഫയല്‍ മാത്രമാണ് കണ്ടിട്ടുള്ളതെന്നാണ് ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നത്. നേരിട്ട് കരാര്‍ കമ്പനിക്ക് തുക നല്‍കാനുള്ള ഒരു ഫയലും കണ്ടിട്ടില്ലെന്നും വിജിലന്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ട് വായിച്ചാല്‍ ഇത് മനസിലാക്കാന്‍ സാധിക്കുമെന്നും ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നും ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കിയിരുന്നു.