കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് ഉള്‍പ്പെടെ നാലു പ്രതികളെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു.
ഈ മാസം അഞ്ച് വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. മൂവാറ്റുപഴ വിജിലന്‍സ് കോടതിയുടേതാണ് നടപടി. വെള്ളിയാഴ്ചയായിരുന്നു സൂരജ് ഉള്‍പ്പെടെയുള്ളവരെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയായ കരാര്‍ കമ്പനി എംഡി സുമിത് ഗോയല്‍, രണ്ടാം പ്രതി എം.ടി.തങ്കച്ചന്‍, മൂന്നാം പ്രതി ബെന്നി പോള്‍, നാലാം പ്രതി ടി. ഒ.സൂരജ് എന്നിവരുടെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയുമാണ് ഇന്ന് വിജിലന്‍സ് കോടതി പരിഗണിച്ചത്.