പാലാരിവട്ടം പാലം അഴിമതി; മുന്‍ പിഡബ്ല്യുഡി സെക്രട്ടറിയെ വിജിലന്‍സ് ചോദ്യം ചെയ്തു

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ അഴിമതി സംബന്ധിച്ച കേസില്‍ മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി.ഒ സൂരജിനെ വിജിലന്‍സ് ചോദ്യം ചെയ്തു.

പാലം നിര്‍മ്മാണത്തിലെ ക്രമക്കേടുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് സൂരജ് പറഞ്ഞത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും പദ്ധതിയുമായി തനിക്ക് മൂന്ന് മാസത്തെ ബന്ധം മാത്രമാണ് ഉള്ളതെന്നും സൂരജ് വ്യക്തമാക്കി.

പാലം അഴിമതിക്കേസില്‍ മൂന്ന് മണിക്കൂര്‍ നീണ്ട വിജിലന്‍സ് ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൂരജ്. പാലം നിര്‍മ്മാണത്തില്‍ എന്തെങ്കിലും പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ബോധപൂര്‍വമാകാന്‍ സാധ്യതയില്ലെന്നും സൂരജ് പറഞ്ഞു.

Top