കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്തുവകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. കേസില്‍ നാലാംപ്രതിയാണ് സൂരജ്. രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം.
അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് വിജിലന്‍സ് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
മുന്‍കൂര്‍ അനുമതിയില്ലാതെയാണ് തന്നെ പ്രതിയാക്കിയതെന്ന് വിവരാവകാശനിയമപ്രകാരം വിജിലന്‍സ് ഡിവൈഎസ്പി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സൂരജ് ബോധിപ്പിച്ചു. കേസില്‍ തീര്‍പ്പാകും വരെ വിചാരണ ക്കോടതിയിലെ തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.