പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണി ; മുഖ്യമന്ത്രി വിളിച്ച നിര്‍ണായകയോഗം ഇന്ന്

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണി സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള നിര്‍ണായകയോഗം ഇന്ന് ചേരും. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധരും പങ്കെടുക്കും. ഇ.ശ്രീധരന്റെ ഉപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാകും അന്തിമതീരുമാനം.

രാവിലെ പത്തിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടക്കുന്ന യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും പങ്കെടുക്കും. പാലത്തിന്റെ അടിത്തറയ്ക്ക് പ്രശ്‌നങ്ങളില്ലെന്നും 20 കോടിരൂപ ചെലവില്‍ മുകള്‍ഭാഗം പുതുതായി നിര്‍മിക്കേണ്ടിവരുമെന്നും മന്ത്രി ജി.സുധാകരന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

പാലത്തിന് കാര്‍ബണ്‍ റാപ്പിങ് നടത്തണമെന്നായിരുന്നു ചെന്നൈ ഐ.ഐ.ടിയുടെ ആദ്യനിര്‍ദേശം. ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. പൊളിച്ചുമാറ്റുന്ന ഗര്‍ഡറുകള്‍ തീരദേശത്ത് കടലാക്രമണം തടയാന്‍ ഉപയോഗിക്കാമെന്ന ഇ.ശ്രീധരന്റെ നിര്‍ദേശവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

Top