പാലാരിവട്ടം കേസ്; തന്നെ കുടുക്കിയത് സിപിഎം നേതാക്കളെന്ന് ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ തന്നെ കുടുക്കിയത് ഒരു വിഭാഗം സിപിഎം നേതാക്കളെന്ന് മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. പാലാരിവട്ടം കേസിന് പിന്നില്‍ സിപിഎം നേതാവ് പി രാജീവാണെന്ന് ഇബ്രാഹിംകുഞ്ഞ് ആരോപിച്ചു. 2019 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ട് രാജീവിനായി മറിച്ച് നല്‍കണമെന്ന് രാജീവ് ആവശ്യപ്പെട്ടു. ഇതിന് താന്‍ തയ്യാറായില്ലെന്നും പിന്നീടാണ് തന്നെ പാലാരിവട്ടം അഴിമതിക്കേസില്‍ പ്രതിയാക്കുന്നതെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

കളമശേരി മണ്ഡലം ലക്ഷ്യമിട്ടാണ് പാലാരിവട്ടം കേസ് എടുത്തിരിക്കുന്നതെന്നും ആസൂത്രിതമായ നീക്കം നടന്നിരുന്നുവെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഇത്തവണ തന്നോട് മത്സരിക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടില്ല. ഭരണപക്ഷത്തും പ്രതിപക്ഷത്തും കേസുള്ള നിരവധി പേര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ആരോഗ്യ കാരണങ്ങള്‍ കണക്കിലെടുത്താണ് ഇത്തവണ മത്സരിക്കാത്തതെന്നും ഇബ്രാഹിംകുഞ്ഞ് കൂട്ടിച്ചേര്‍ത്തു.

 

Top