പാലാരിവട്ടം മേല്‍പ്പാലം അഴിമതി; മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ റോഡ്‌സ് ആന്‍ഡ് ബ്രിജസ് കോര്‍പ്പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ എപിഎം മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അദ്ദേഹത്തിന് വീണ്ടും നോട്ടീസ് നല്‍കും.

പാലംപണിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയ അന്വേഷണസംഘം സെക്രട്ടേറിയറ്റില്‍ നിന്നടക്കം രേഖകളും ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് മുന്‍ എംഡിയെ വീണ്ടും വിളിപ്പിക്കുന്നത്. കേസില്‍ മുഹമ്മദ് ഹനീഷിനെ പ്രതി ചേര്‍ക്കുമോ എന്ന കാര്യം വിജിലന്‍സ് വ്യക്തമാക്കിയിട്ടില്ല.

അതിനിടെ കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരേ അന്വേഷണം നടത്താന്‍ വിജിലന്‍സ് നല്‍കിയ അപേക്ഷയില്‍ ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടറോട് വിശദാംശങ്ങള്‍ തേടിയിരുന്നു.

Top