പാലാരിവട്ടം മേല്‍പ്പാലത്തിന് ബലക്ഷയം; വിജിലന്‍സ് അന്വേഷിക്കുമെന്ന് ജി സുധാകരന്‍

G sudhakaran

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന് ബലക്ഷയം സംഭവിച്ചതില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മന്ത്രി ജി സുധാകരന്‍.

നിര്‍മ്മാണത്തില്‍ ഗുരുതരമായ ക്രമക്കേടുണ്ടന്നും ഉത്തരവാദികളായവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

അറ്റകുറ്റ പണി നടക്കുന്ന മേല്‍പ്പാലത്തില്‍ മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. എറണാകുളംകാര്‍ക്ക് ഉണ്ടാകുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും പാലത്തിന്റെ അറ്റകുറ്റപണിയല്ല, പുനസ്ഥാപിക്കല്‍ ആണ് നടക്കുന്നതെന്നും ജി സുധാകരന്‍ വ്യക്തമാക്കി.

Top