പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ശോചനീയാവസ്ഥ ;ഡിവൈഎഫ്ഐയുടെ പ്രതിഷേധമാര്‍ച്ചും ജനകീയ വിചാരണയും

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധമാര്‍ച്ചും ജനകീയ വിചാരണയും. ഇടപ്പള്ളിയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

പാലാരിവട്ടം ബൈപ്പാസില്‍ നിര്‍മ്മിച്ച മേല്‍പ്പാലത്തില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് കുഞ്ഞ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാലഘട്ടത്തിലെ ഓരോ അഴിമതിയും പുറത്തു വരികയാണെന്ന് തുടര്‍ന്ന് നടന്ന ജനകീയ വിചാരണ ഉദ്ഘാടനം ചെയ്ത് ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി അന്‍ഷാദ് പറഞ്ഞു.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മിച്ചതില്‍ യുഡിഎഫ് വ്യാപകമായ അഴിമതി നടത്തിയിട്ടുണ്ടെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞും ഇതില്‍ ഭാഗമായിട്ടുണ്ടെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

Top