കൊച്ചി:പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതിന് പിന്നാലെ വൈറ്റില മേല്‍പ്പാലവും വിവാദത്തില്‍. പൊതുമരാമത്ത് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗമാണ് പാലത്തിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ ഗുരുതര പിഴവുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് നല്‍കിയത് .
വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് പണി നിര്‍ത്തിവയ്ക്കാനും ആലോചനയുണ്ട്. മേല്‍നോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുന്നില്ലായെന്നാണ് ആക്ഷേപം. മേല്‍പ്പാല നിര്‍മാണത്തിന്റെ നിലവാരത്തിലും സംശയമുണ്ട്. കഴിഞ്ഞ മാസത്തെ നിലവാര പരിശോധനയില്‍ കോണ്‍ക്രീറ്റിന്റെ ഫലം തൃപ്തികരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഡര്‍, ഡെക്ക് സ്ലാബ് എന്നിവയില്‍ അപാകത വ്യക്തമായി. ഇതോടെ കരാറുകാരന്റെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടെന്നു വേണം കരുതാന്‍. കൂടുതല്‍ ഫലം വരാന്‍ കാത്തിരിക്കുകയാണെവന്നും അധികൃതര്‍ പറഞ്ഞു.