പലസ്തീന്‍ ഇസ്രേലി സമാധാനത്തിനായ് പോരാടിയ സാഹിത്യകാരന്‍; ആമോസ് ഓസ് വിട പറഞ്ഞു

ജറുസലം: പലസ്തീന്‍ ഇസ്രേലി സമാധാനത്തിനുവേണ്ടി പോരാടിയ ഇസ്രേലി സാഹിത്യകാരന്‍ ആമോസ് ഓസ്(79) അന്തരിച്ചു. കാന്‍സര്‍രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ലബനനിലും ഗാസയിലും ഇസ്രേലി സൈനിക നടപടി ഉണ്ടായ അവസരങ്ങളില്‍ സംയമനം പാലിക്കണമെന്നും ചര്‍ച്ച നടത്തണമെന്നും വാദിച്ച ആമോസ് ഇസ്രയേലില്‍ ഏറെ വായിക്കപ്പെട്ട ഒരു എഴുത്തുകാരന്‍ കൂടിയാണ്. 2002ല്‍ പുറത്തിറങ്ങിയ ആത്മകഥയായ എ ടെയില്‍ ഓഫ് ലവ് ആന്‍ഡ് ഡാര്‍ക്‌നസ് ആണ് മികച്ച കൃതി.

2015ല്‍ ആമോസിന്റെ ആത്മകഥ നതാലി പോര്‍ട്ട്മാന്റെ സംവിധാനത്തില്‍ സിനിമയാക്കപ്പെട്ടു. നോവലുകളും ചെറുകഥകളും പ്രബന്ധങ്ങളും ഉള്‍പ്പെട ഒട്ടേറെ കൃതികള്‍ രചിച്ച അദ്ദേഹത്തിന് ഇസ്രയേല്‍ പുരസ്‌കാരം, ഫ്രഞ്ച് ലീജിയന്‍ ഓഫ് ഓണര്‍, ഗഥെ പുരസ്‌കാരം എന്നിവ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

Top