ജിദ്ദ: പലസ്തീനികള്‍ക്ക് ഇസ്രായേല്‍ അതിക്രമങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ താല്‍പര്യമുള്ള രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഒരു അന്താരാഷ്ട്ര സംരക്ഷണ സേനയ്ക്ക് രൂപം നല്‍കണമെന്ന് സൗദിയുടെ അധ്യക്ഷതയില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒഐസി) യോഗത്തില്‍ ആവശ്യമുയര്‍ന്നു.
തുര്‍ക്കി വിദേശകാര്യമന്ത്രി മൗലൂദ് കാവുസോഗ്ലുവാണ് 57 അംഗരാജ്യങ്ങളുടെ കൂട്ടായ്മയ്ക്കു മുമ്പാകെ ഈ ആവശ്യം ഉന്നയിച്ചത്. ജെറൂസലേമിനും ഗസയ്ക്കും വെസ്റ്റ്ബാങ്കിനും എതിരായ ഇസ്രായേല്‍ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനായുള്ള വഴിയാലോചിക്കുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് തുര്‍ക്കി വിദേശകാര്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്