പാലസ്തീന്‍: പാലസ്തീന്‍ പ്രസിഡന്റിന്റെ കൊട്ടാരം നാഷണല്‍ ലൈബ്രറിയാക്കി മാറ്റാന്‍ ഒരുങ്ങുന്നു.
വെസ്റ്റ് ബാങ്കിലെ റമല്ല നഗരത്തില്‍ പണിത പ്രസിഡന്റിന്റെ കൊട്ടാരമാണ് ലൈബ്രറിയാക്കി മാറ്റുന്നത്.
175 ലക്ഷം ഡോളര്‍ ചിലവിട്ട് അബ്ബാസ് ഭരണകൂടം നിര്‍മിച്ച കെട്ടിടം പ്രസിഡന്റിന്റെ ആസ്ഥാനമാക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്.
4,700 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതമുള്ള കൊട്ടാര സദൃശ്യമായ കെട്ടിടം പണിതതിനെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കെട്ടിടം പലസ്തീന്‍ നാഷണല്‍ ലൈബ്രറിയാക്കിമാറ്റാന്‍ തീരുമാനിച്ചത്.
27,000 സ്‌ക്വയര്‍ മീറ്റര്‍ പ്രദേശത്താണ് കെട്ടിട സമുച്ചയം സ്ഥിതി ചെയ്യുന്നത്.
കെട്ടിടം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന വിധത്തില്‍ പബ്ലിക്ക് ലൈബ്രറിയാക്കാന്‍ പ്രസിഡന്റ് തീരുമനിക്കുകയായിരുന്നുവെന്ന് പലസ്തീന്‍ ഇക്കണോമിക് കൗണ്‍സില്‍ ഫോര്‍ ഡെവലപ്‌മെന്റ് ആന്റ് റീകണ്‍സ്ട്രക്ഷന്‍ തലവന്‍ പറഞ്ഞു.
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. എന്നാല്‍ ലൈബ്രറി എന്ന് പ്രവര്‍ത്തനം ആരംഭിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല.
പലസ്തീന്‍ ഇക്കണോമിക് കൗണ്‍സില്‍ ഫോര്‍ ഡെവലപ്‌മെന്റ് ആന്റ് റീകണ്‍സ്ട്രക്ഷനും സാമ്പത്തിക മന്ത്രാലയവും സംയുക്തമായാണ് കെട്ടിടം നിര്‍മിക്കുന്നത്.