പാലിയേക്കര ഗതാഗതക്കുരുക്കിന് പരിഹാരമായി, ഒരു നിരയില്‍ അഞ്ചിലേറെ വാഹനമെത്തിയാല്‍ ടോളില്ല

tolll

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി. ഒരു നിരയില്‍ അഞ്ചിലേറെ വാഹനമെത്തിയാല്‍ ടോള്‍ ഒഴിവാക്കുമെന്ന് എഡിഎം അറിയിച്ചു.

കരാര്‍ വ്യവസ്ഥപാലിക്കാന്‍ ടോള്‍ പ്ലാസ അധികൃതര്‍ക്ക് എഡിഎം നിര്‍ദേശം നല്‍കി. കൂടുതല്‍ വാഹനങ്ങള്‍ വന്നാല്‍ ടോള്‍ ബൂത്ത് തുറന്നുവിടാനും തീരുമാനമായി.

സ്ഥലത്ത് ഗതാഗത നിയന്ത്രണത്തിനായി പൊലീസിനെ നിയമിക്കാനും തീരുമാനിച്ചു. ചാലക്കുടി ഡിവൈഎസ്പിയുടെയും എഡിഎമ്മിന്റെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പുതിയ പരിഷ്‌കാരത്തിന് ധാരണയായത്.

Top