പാലിയേക്കര ടോള്‍ പ്ലാസയില്‍ 20 മുതല്‍ 40 ശതമാനം ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു

പാലിയേക്കര: ഇടപ്പള്ളി മണ്ണൂത്തി ദേശീയ പാതയിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ 20 മുതല്‍ 40 ശതമാനം വരെ ടോള്‍ നിരക്ക് കൂട്ടി.

95 രൂപ ടോള്‍ നല്‍കിയിരുന്ന കാറുകള്‍ക്ക് ഇനി മുതല്‍ 105 രൂപയാണ് നല്‍കേണ്ടത്.

കരാര്‍ അടിസ്ഥാനത്തിലുള്ള വര്‍ദ്ധനവാണിതെന്നാണ് കമ്പനി പറയുന്നത്. ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.

കരാറിലുള്ള മറ്റ് വ്യവസ്ഥകള്‍ കമ്പനി പാലിക്കുന്നില്ലെന്നുള്ള ആരോപണം ഉയരുന്നുണ്ട്. അഞ്ചു കൊല്ലം കൂടുമ്പോള്‍ റോഡ് റീടാറിംഗ് നടത്തണമെന്ന കരാര്‍ കാലാവധി കഴിഞ്ഞിട്ടും കമ്പനി പരിഗണിച്ചിട്ടില്ല.

പാലത്തിന്റെ അറ്റകുറ്റപ്പണിയും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിനെതിരെ വ്യാപക പ്രതിക്ഷേധമാണ് നടക്കുന്നത്.

Top