Palm Oil case-Oommen chandy- Niyamasabha

തിരുവനന്തപുരം: പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം. കോടതിയുടെ നിരീക്ഷണത്തിന് പ്രാധാന്യമില്ലെന്നും പ്രതിപക്ഷം വിചാരണയ്ക്ക് മുന്‍പു തന്നെ തീര്‍പ്പു കല്‍പ്പിക്കുകയാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നല്‍കി. മുഖ്യമന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കി.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു കഴിഞ്ഞയാഴ്ചയാണ് നിയമസഭാ സമ്മേളനം നിര്‍ത്തിവച്ചത്. ആറ്റുകാല്‍ പൊങ്കാലയുള്ളതിനാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും നിയമസഭ ചേര്‍ന്നിരുന്നില്ല.

അതിനിടെ നിയമസഭയുടെ സന്ദര്‍ശക ഗാലറിയില്‍ ബഹളവും പ്രതിഷേധവുമുണ്ടായി. ജസ്റ്റീസ് ഹരിഹരന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് ആരോപിച്ച് വിഎസ്ഡിപി പ്രവര്‍ത്തകരാണ് സന്ദര്‍ശക ഗാലറിയില്‍ ബഹളംവച്ചത്. മുദ്രാവാക്യം വിളിച്ചവരെ വാച്ച് ആന്‍ഡ് വാര്‍ഡ് പിടികൂടി പൊലീസിന് കൈമാറി.

Top