palm oil cause supreme court statement

ന്യൂഡല്‍ഹി: പാമോയില്‍ അഴിമതി കേസില്‍ വിചാരണ തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്.മുസ്തഫ, ജിജി തോംസണ്‍, പി.ജെ.തോമസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിക്കാെണ്ടാണ് കോടതിയുടെ ഉത്തരവ്. കേസില്‍ നിന്ന് ഇപ്പോള്‍ ആരെയും കുറ്റവിമുക്തരാക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

കേസ് അനന്തമായി നീട്ടി പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

അപ്പോഴാണ് കേസിന്റെ നിലവിലെ സ്ഥിതിയെ കുറിച്ച് കോടതി ആരാഞ്ഞത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട റിവ്യൂ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

പക്ഷേ, ഈ വാദം കോടതി തള്ളി. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും സുപ്രീംകോടതി പറഞ്ഞു.

Top