സ്വാതന്ത്രദിനമായ ഇന്ന് ബോളിവുഡ് ചിത്രം പള്‍ട്ടണിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ദേശീയതയും ദേശസ്‌നേഹവും നിറഞ്ഞ പോസ്റ്ററാണ് പള്‍ട്ടണിന്റേത്. യഥാര്‍ത്ഥ സംഭവങ്ങളാണ് പള്‍ട്ടണില്‍ പ്രതിപാദിക്കുന്നത്. ‘വെടിയേറ്റാല്‍ അല്ല ഒരു പട്ടാളക്കാരന്‍ മരിക്കുന്നത്, അവന് മറവി സംഭവിച്ചാലാണ്’ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സീ സ്റ്റുഡിയോസ് ട്വിറ്ററില്‍ കുറിച്ചു.
ഇഷ ഗുപ്ത, സോനല്‍ ചൗഹാന്‍, ദീപിക കകര്‍, മോനിക്ക ഗില്‍, സോനു സൂദ്, ഹര്‍ഷ് വര്‍ദ്ധന്‍ റാണെ, സിദ്ധാന്ത് കപൂര്‍, ലൗ സിന്‍ഹ, പ്രശസ്ത ടെലിവിഷന്‍ അവതാരകന്‍ ഗുര്‍മീത് ചൗധരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീ സ്റ്റുഡിയോസിന്റെ ബാനറില്‍ ജെ.പി. ദത്ത ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
New poster of #Paltan… Directed by JP Dutta… 7 Sept 2018 release… #HappyIndependenceDay pic.twitter.com/GiG1IjEyXt
— taran adarsh (@taran_adarsh) August 15, 2018
1967ല്‍ സിക്കിം അതിര്‍ത്തിയില്‍ നടന്ന നാത്‌ല സൈനിക സംഘര്‍ഷമാണ് ഇതിവൃത്തം. ചൈനീസ് നുഴഞ്ഞുകയറ്റത്തെ തടയാന്‍ ശക്തമായ പോരാടുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജെപി ദത്ത പള്‍ട്ടണുമായി എത്തുന്നത്. ‘ബോര്‍ഡര്‍’, ‘എല്‍ഒസി കാര്‍ഗില്‍’, ‘റെഫ്യൂജി’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സംവിധായകനാണ് ജെപി ദത്ത. ചിത്രം സെപ്റ്റംബര്‍ ഏഴിന് തിയറ്ററുകളിലെത്തും.