കൊച്ചി: പറവൂരില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള ലഘുലേഖ വിതരണം ചെയ്ത കേസില്‍ റിമാന്റിലായ മുജാഹിദ്ദീന്‍ വിസ്ഡം പ്രവര്‍ത്തകര്‍ക്ക് ജാമ്യം.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
നേരത്തെ ഇവര്‍ നല്‍കിയ ജാമ്യാപേക്ഷ പറവൂര്‍ ഒന്നാം ക്‌ളാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുജാഹിദ്ദീന്‍ വിഭാഗക്കാരായ ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ പ്രവര്‍ത്തകരാണ് ലഘുലേഖകള്‍ വിതരണം ചെയ്തത്.
ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വര്‍ഗീയ ലഹളയുണ്ടാക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
സംഘടനയുടെ കാമ്പയിന്‍ ലഘുലേഖ വിതരണത്തിനിടെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞ് വച്ച് മര്‍ദ്ദിച്ച് പൊലീസിനെ ഏല്‍പിച്ചതാണ് തുടര്‍ന്ന് മതസ്പര്‍ദ്ധ വളര്‍ത്തുന്നു എന്ന കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവരില്‍ നിന്ന് ക്ഷേത്രങ്ങളും ക്രിസ്തീയ ദേവാലയങ്ങളും അടയാളപ്പെടുത്തിയ റൂട്ട് മാപ്പും ലഘുലേഖകളും പിടിച്ചെടുത്തിരുന്നു.