തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനെത്തിയ മനിതി കൂട്ടായ്മയെ സര്‍ക്കാര്‍ തിരിച്ചയച്ചത് ബി.ജെപിയെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍.
സുപ്രീംകോടതി വിധി പ്രകാരം എത്തിയവരെ ശബരിമലയില്‍ എത്തിക്കാന്‍ പോലും കഴിയാത്ത സര്‍ക്കാരാണ് നവോത്ഥാനത്തിന്റെ പേരില്‍ മതിലുയര്‍ത്തുന്നത്. വനിതാമതില്‍ വലിയ വിഡ്ഢിത്തമാണെന്നും യൂത്ത് ലീഗിന്റെ യുവജനയാത്രയില്‍ മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ബിജെപിയുമായി ഒത്തുതീര്‍പ്പു രാഷ്ട്രീയം കളിക്കുകയാണ് സിപിഎം. കോണ്‍ഗ്രസ് മുക്തഭാരതം എന്ന ബിജെപി മുദ്രാവാക്യം നടപ്പാക്കാനാണു സിപിഎം ശ്രമിക്കുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് മൂന്നു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലങ്ങളിലൂടെ വ്യക്തമായെന്നും മുനവറലി തങ്ങള്‍ വ്യക്തമാക്കി.