കോവിഡ്19; വയനാട്ടിലെ പനമരം പഞ്ചായത്ത്‌ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വയനാട്ടിലെ പനമരം പഞ്ചായത്തിനെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ്-19 ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 23 ആയി.

അതേസമയം, വയനാട്ടില്‍ ഇന്ന് പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ ജില്ലയില്‍ 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര് രോഗമുക്തി നേടി. നിലവില്‍ 16 പേരാണ് ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള നാലുപേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള രണ്ടു പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Top