പാനസോണിക്കിന്റെ ബഡ്ജക്റ്റ് സ്മാര്‍ട്ട് ഫോണായ പാനസോണിക്ക് എലുഗ റേ 550 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8999 രൂപയാണ് ഫോണിന് വില വരുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ ഫോണ്‍ ലഭ്യമാകും.
18.9 റെഷിയോയില്‍ പാനസോണിക്ക് പുറത്തിറക്കുന്ന ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ആണിത്. 5.7 HD IPS ഡിസ്‌പ്ലേയിലാണ് ഈ മോഡലുകള്‍ പുറത്തിറക്കിയിരിക്കുന്നത്. 720×1440 പിക്‌സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത്. 1.3GHz ക്വാഡ്‌കോര്‍ മീഡിയ ടെക് MT6737H പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം. Android 7.0 Nougat ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.
13 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറകളും കൂടാതെ 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളുമാണ് നല്‍കിയിരിക്കുന്നത്. 3 ജിബിയുടെ റാമും 32 ജിബിയുടെ ഇന്റേണല്‍ സ്റ്റോറേജും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 128 ജിബിവരെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം. 3250mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട്.