പുതിയ ഫുള്‍- ഫ്രെയിം ക്യാമറ മോഡലുകളെ വിപണിയിലവതരിപ്പിച്ച് പാനസോണിക്. ലൂമിക്‌സ് ട1R, ലൂമിക്‌സ് S1 എന്നിങ്ങനെയാണ് പുറത്തിറക്കിയ രണ്ടു മോഡലുകളുടെ പേര്.
35 മില്ലീമീറ്ററിന്റെ ഫുള്‍ ഫ്രെയിം സി-മോസ് സെന്‍സറാണ് രണ്ടു ക്യാമറകളിലും ഉപയോഗിച്ചിരിക്കുന്നത്. എച്ച്.ഡി.ആര്‍ സ്റ്റില്‍ ഫോട്ടോ മോഡ്, 4 കെ റെസലൂഷനുള്ള വീഡിയോ ചിത്രീകരിക്കാനുള്ള സംവിധാനം എന്നിവ ക്യാമറയിലുണ്ട്.
ഇരട്ട ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ രണ്ടു മോഡലുകളിലും സെക്കന്റില്‍ 60 ഫ്രെയിമുകളുള്ള വീഡിയോ ചിത്രീകരിക്കാന്‍ കഴിയും.
ഇരു മോഡലുകളിലും പുതുതായി കോണ്‍ട്രാസ്റ്റ് ആഡ്, ഡെപ്ത്ത് ഫീച്ചറുകള്‍ ചേര്‍ത്തിട്ടുണ്ട്. കൃത്യമായി ബാലന്‍സ് ചെയ്തുള്ള എല്‍ മൗണ്ടഡ് സ്റ്റാന്‍ഡേര്‍ഡ് രീതിയിലുള്ളതാണ് നിർമ്മാണം. വലിയ ഇന്നര്‍ ഡൈമീറ്റര്‍, ഫ്‌ളാംഗ് ഫോക്കസിനായി കോംപാക്‌ട് ഡൈമന്‍ഷന്‍ എന്നിവ ഇരു ക്യാമറകളിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പാനസോണിക് ലൂമിക്‌സ് എസ് 1ന് 1,78,580 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ബോഡിക്കു മാത്രമായുള്ള വിലയാണിത്. 24-105 എം.എം ലെന്‍സ് കൂടിചേര്‍ന്നാല്‍ വില 2,42,890 രൂപയാകും. പാനസോണിക് ലൂമിക്‌സ് S1R ന് ബോഡിയുടെ വില 2,64,330 രൂപ, 50 എം.എം ലെന്‍സിന് 1,64,285 രൂപയും 70-200 എം.എം ലെന്‍സിന് 1,21,410 രൂപയും അധികമായി നല്‍കണം.