അതിശയിപ്പിക്കുന്ന സൗകര്യങ്ങള്‍ സമ്മാനിച്ച് പാനാസോണിക്കിന്റെ പുതിയ മൊബൈല്‍ഫോണായ പി66 മെഗാ പുറത്തിറക്കുന്നു.21 ഇന്ത്യന്‍ ഭാഷകളില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന പി 66മെഗാ 7990 രൂപയ്ക്കാണ് ഇന്ത്യന്‍ വിപണികളിലെത്തുക.
ഡ്യുവല്‍ സിം(2ജി+3ജി) സൗകര്യമുള്ള പി66 ല്‍ 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലെ,2 ജിബി റാം എന്നിവയും പാനാസോണിക് ഒരുക്കിയിരിയ്ക്കുന്നു. 8 മെഗാ പിക്‌സല്‍ ക്യാമറയും എല്‍ഇഡി ഫല്‍ഷും 5 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറയും സ്മാര്‍ട്ട് ഫോണിന്റെ മറ്റ് സവിശേഷതകളാണ്.16 ജിബി സ്‌റ്റോറേജുള്ള പി66 മെഗായെ മൈക്രോ എസ്ഡി കാര്‍ഡ് സഹായത്തോടെ 32 ജിബി സ്‌റ്റോറേജ് വരെ ഉയര്‍ത്താനും കഴിയും.
കൂടാതെ 3ജി, ജിപിഎസ്, വൈഫൈ 802.11 ബി/ജി/എന്‍, വൈഫൈ ഹോട്ട്‌സ്‌പോട്ട്, എഫ്എം റേഡിയോ, ബ്ലൂടൂത്ത് 2.1, മൈക്രോ യുഎസ്ബി സൗകര്യങ്ങളും സ്മാര്‍ട്ട്‌ഫോണില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.സ്മാര്‍ട്ട് ഫോണ്‍ കൂടുതല്‍ ആകര്‍ഷകമാക്കുക എന്ന ഉദ്ദേശത്തോടെ ഇലക്ട്രിക്ക് ബ്ലൂ, റോസ് ഗോള്‍ഡ്, റസറ്റ് ബ്രൗണ്‍ എന്നീ നിറങ്ങളിലാണ് പാനസോണിക് പി66 മെഗാ ആവശ്യക്കാരിലെത്തുന്നത്.