ജയറാം ചിത്രം പഞ്ചവര്‍ണ തത്തയിലെ ആദ്യ വീഡിയോ ഗാനം കാണാം

panchavarna-thatha-movie

യറാമിനെയും കുഞ്ചാക്കോ ബോബനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്തയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘പഞ്ചവര്‍ണതത്ത പറന്നേ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണും ജ്യോത്സനയും ചേര്‍ന്നാണ്. സന്തോഷ് വര്‍മ എഴുതിയിരിക്കുന്ന വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്.

ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍ പിള്ള രാജുവാണ്. അവതാരകനും ഗാനരചയിതാവുമായ ഹരി.പി നായരും പിഷാരടിയും ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്. അനുശ്രീ നായികയാകുന്ന പഞ്ചവര്‍ണതത്തയില്‍ സലീം കുമാര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

Top