ചെന്നൈ: തൂത്തുക്കുടിയില്‍ 17കാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്ത പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറസ്റ്റില്‍. തിരുച്ചെന്തൂരിനടുത്ത് ആശീര്‍വാദപുരം സ്വദേശിയായ സുന്ദര്‍രാജ് (38)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ദരിദ്രകുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടിയെ സുന്ദര്‍രാജ് പെരികുളം ഗ്രാമത്തില്‍വെച്ച് കഴിഞ്ഞ ദിവസമാണ് വിവാഹംചെയ്തത്. വിവാഹത്തിനുശേഷമാണ് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. അവര്‍ ഉടന്‍തന്നെ പെണ്‍കുട്ടിയെ അവിടെ നിന്നും രക്ഷിച്ച് തൂത്തുക്കുടിയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.
സംഭവത്തില്‍ സുന്ദര്‍രാജിനും മാതാപിതാക്കള്‍ക്കുമെതിരേ തിരുച്ചെന്തൂര്‍ വനിതാ പോലീസ് ബാലവിവാഹ നിരോധനനിയമപ്രകാരം കേസെടുത്തു. അറസ്റ്റിലായ സുന്ദര്‍രാജിനെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.