ജോധ്പൂര്‍: ജോധ്പൂരിലെ ഖേതാസറില്‍ സമ്മേളനത്തിനിടെ ഗ്രാമപഞ്ചായത്ത് അംഗത്തെ നിലത്ത് ഇരുത്തിയ സംഭവത്തില്‍ എംഎല്‍എ മാപ്പ് പറയണമെന്ന ആവശ്യവുമായി ഗ്രാമവാസികള്‍. കോണ്‍ഗ്രസ്സ് എംഎല്‍എയായ ദിവ്യ മഡേണയാണ് ഗ്രാമമുഖ്യയോട് കസേര ഒഴിവാക്കി നിലത്തിരിക്കാന്‍ ആവശ്യപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് എംഎല്‍എയ്‌ക്കെതിരെ ജനവികാരം ഉയര്‍ന്നിരിക്കുന്നത്.
ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. ഗ്രാമത്തിലെ സമ്മേളത്തിനിടെ വനിതാ ഗ്രാമപഞ്ചായത്ത് അംഗം ചന്ദു ദേവിയോട് കസേര ഒഴിവാക്കി മറ്റുളളവര്‍ക്കൊപ്പം നിലത്തിരിക്കാന്‍ ദിവ്യ മഡേണ നിര്‍ദ്ദേശിക്കുകയായിരുന്നു. വനിതാ അംഗം ആയ തനിക്ക് എംഎല്‍എ പരിഗണന നല്‍കിയില്ലെന്നാണ് പഞ്ചായത്ത് അംഗത്തിന്റെ പരാതി.
എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എയെ വിജയിപ്പിച്ചതിനുളള നന്ദി പ്രകാശന ചടങ്ങില്‍ ബിജപി അനുഭാവിയായ പഞ്ചായത്ത് അംഗത്തെ വേദിയിലിരുത്താന്‍ കഴിയില്ലെന്നാണ് എംഎല്‍എ പറയുന്നത്. എന്നാല്‍ എംഎല്‍എ മാപ്പ് പറയാതെ പ്രശ്നത്തിന് പരിഹാരമുണ്ടാകില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.