ആലപ്പുഴ: അശാസ്ത്രിയമായ ചികിത്സ നടത്തുന്ന മോഹനന് വൈദ്യരുടെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടാന്‍ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശം നല്കി. അശാസ്ത്രിയമായ ചികിത്സാ രീതികള്‍ ആശുപത്രിയില്‍ നടക്കുന്നു എന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ തുടര്‍ന്നാണ് നടപടി.
ആശുപത്രിയുടെ പ്രവര്‍ത്തനം ഇന്ന് വൈകിട്ട് അഞ്ചു മണിക്കു മുമ്പായി അവസാനിപ്പിക്കണം എന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കുകയായിരുന്നു. ആശുപത്രിക്ക് എതിരെ ആയുര്‍വേദ മെഡിക്കല്‍ അസോയിയേഷന് പഞ്ചായത്തിന് പരാതി നല്‍കിയിരുന്നു.
അശാസ്ത്രീയ ചികിത്സ നടത്തുന്ന മോഹനന് വൈദ്യര്‍ക്ക് എതിരെ കേസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടിരുന്നു. മോഹനന് വൈദ്യരുടെ ചികിത്സയില്‍ ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു പൊലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കണമെന്നാണ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്.