തിരുവന്തപുരം: ശബരിമല വിഷയത്തില്‍ തന്ത്രി,രാജകുടുംബവുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു.
യോഗത്തില്‍ മുഖ്യമന്ത്രി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചന്നാണ് കൊട്ടാരം പ്രതിനിധി പറഞ്ഞത്. ആചാരങ്ങളുടെ ഭാഗമായതിനാല്‍ എല്ലാവരുമായും ആലോചിച്ച് മാത്രമേ തീരുമാനമെടുക്കുവെന്ന് മുഖ്യമന്ത്രി പറഞ്ഞതായി പന്തളം കൊട്ടാരം പ്രതിനിധി അറിയിച്ചു.
അതേസമയം, ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ഒരു പിടിവാശിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ മുന്‍വിധികളില്ല. കോടതി ഉത്തരവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും യുഡിഎഫും ബിജെപിയും സമാന നിലപാട് സ്വീകരിച്ചെന്നും വിധി നടപ്പാക്കുകയല്ലാതെ വേറെ വഴിയില്ലെന്നും ചില പ്രത്യേക ദിവസങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
യോഗം പൂര്‍ത്തിയായ ശേഷമാണ് പ്രതിപക്ഷം ഇറങ്ങിപ്പോയതെന്ന് മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തിരുന്നു.