ശബരിമല സ്ത്രീപ്രവേശനം; റിവ്യൂ ഹര്‍ജി നല്‍കുമെന്ന് അയ്യപ്പ സേവാസംഘം

sabarimala

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ അയ്യപ്പ സേവാസംഘം റിവ്യൂഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നു.

പന്തളം കൊട്ടാരത്തിനും തന്ത്രി കുടുംബത്തിനും പിന്തുണ നല്‍കി കൊണ്ട് റിവ്യൂ ഹര്‍ജി നല്‍കാനുള്ള തീരുമാനം ദേശീയ പ്രവകര്‍ത്തക സമിതി യോഗത്തിന്റേതാണ്.

അതേസമയം, നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിഎം വേലായുധന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തീര്‍ത്ഥാടക വേഷത്തിലാണ് ഇവര്‍ ഇവിടെ എത്തിയത്.

പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് നാലു സ്ത്രീകളെയാണ് സന്നിധാനത്ത് തടഞ്ഞത്. 46 വയസേയുള്ളൂവെന്ന് ആരോപിച്ച് ആന്ധ്രാ സ്വദേശിയായ ബാലമ്മ എന്ന സത്രീയെയും 50ല്‍ താഴെ പ്രായമുള്ള പുഷ്പലത എന്ന സത്രീയെയുമാണ് അവസാനമായി തടഞ്ഞത്. പ്രതിഷേധത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്.

ശബരിമലയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ രാവിലെയും ആന്ധ്രാ സ്വദേശികളായ സ്ത്രീകളെ തിരിച്ചയിച്ചിരുന്നു.

ആന്ധ്രാ സ്വദേശികളായ വാസന്തിയും ആദിശേഷിയുമാണ് ഇന്ന് രാവിലെ ശബരിമലയില്‍ എത്തിയത്. ഇവര്‍ക്കും 50 വയസില്‍ താഴെയാണ് പ്രായം. തുടര്‍ന്ന് സ്ത്രീകളെ പൊലീസ് ഗാര്‍ഡ് റൂമിലേയ്ക്ക് മാറ്റിയിരുന്നു. പ്രതിഷേധം അറിയാതെയാണ് എത്തിയതെന്ന് സ്ത്രീകള്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ശബരിമലയില്‍ പ്രവേശനത്തിന് എത്തിയ കരുനാഗപ്പള്ളി സ്വദേശി മഞ്ജുവിനും മല കയറാന്‍ സാധിച്ചില്ല.കേരള ദളിത് മഹിളാ ഫെഡറേഷന്റെ നേതാവാണ് കഴിഞ്ഞ ദിവസം എത്തിയ മഞ്ജു. പതിനഞ്ച് കേസുകള്‍ മഞ്ജുവിനെതിരെ ഉണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. അതിനാല്‍ തന്നെ ഇവര്‍ക്ക് മല കയറാന്‍ അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ സംശയമാണ് നിലനില്‍ക്കുന്നത്. പമ്പയില്‍ മഞ്ജുവിനെതിരെ സമരക്കാര്‍ നാമജമ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Top