തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശന ബില്‍ പാസാക്കലില്‍ ബെന്നി ബെഹനാന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ്സ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് പന്തളം സുധാകരന്. മുതിര്‍ന്ന നേതാക്കളുടെ അനുമതിയോടെ എടുത്ത നിലപാടിനെ ഇപ്പോള്‍ തള്ളിപ്പറയുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നത്പോലെയാണെന്നും സുധാകരന് വിമര്‍ശിച്ചു.
ബില്‍ പാസാക്കലില്‍ കോടികളുടെ അഴിമതി നടന്നെന്നായിരുന്നു ബെന്നി ബെഹനാന്റെ ആരോപണം. അഴിമതി പിണറായി സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെയാണെന്നും, അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ബെന്നി ബെഹന്നാന് ആവശ്യപ്പെട്ടിരുന്നു.