രാജ്യസഭാ സീറ്റ് വിവാദം : എ കെ ആന്റണി മൗനം വെടിയണമെന്ന് പന്തളം സുധാകരന്‍

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള വിവാദത്തില്‍ എ.കെ.ആന്റണി മൗനം വെടിയണമെന്ന് പന്തളം സുധാകരന്‍. അപകടകരമായ സാമൂഹ്യ ധ്രുവീകരണം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും പന്തളം സുധാകരന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പന്തളം സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരാളെ ഉന്നം വെച്ച് കടത്തിവിട്ട ‘ഒതുക്കല്‍വൈറസ് ,’ബൂമറാങ് ആയതിന്റെ കെടുതികളാണ് കേരളത്തില്‍ കോണ്‍ഗ്രസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ?ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം പ്രതികരണം നടന്നുകൊണ്ടിരുന്ന അവസ്ഥയില്‍നിന്നും വിഭിന്നമായി കോണ്‍ഗ്രസിന്റെ മാനം കാക്കാന്‍ ഗ്രൂപ്പ് മറന്നു പ്രതികരിക്കാന്‍ കാണിച്ച മാറ്റം നേതൃത്വം ഉള്‍ക്കൊള്ളുമെന്നു കരുതാം ,ഇല്ലെങ്കില്‍ വൈറസ് വരുത്തുന്ന നാശം പ്രവചനാധീതമാകും .
ഹൈ കമാന്‍ഡ് ഇടപെടാത്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ എ കെ ആന്റണി മൗനം വെടിഞ്ഞു ഇടപെടണം ,അപകടകരമായ സാമൂഹ്യ ദ്രുവീകരണം ഒഴിവാക്കാന്‍ ശ്രമിക്കണം .ഇത് കോണ്‍ഗ്രസ് വിശ്വാസികളുടെ ആഗ്രഹമാണ് .

Top