പത്തനംതിട്ട: പന്തളത്ത് വൃദ്ധന്റ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പന്തളം മൂലയില്‍ ഇടപ്പുരയില്‍ നാരായണന്‍ ആചാരിയെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവീടിനോട് ചേര്‍ന്നുള്ള ചായ്പ്പില്‍ ഒറ്റക്കായിരുന്നു നാരായണന്‍ ആചാരി താമസിച്ചിരുന്നത്. വീട്ടുകാര്‍ കായംകുളത്ത് പോയി രാത്രി വൈകിയാണ് എത്തിയത്.
രാവിലെ ചായ്പ്പില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് നാരായണനെ മരിച്ച നിലയില്‍ കണ്ടത്.തുടര്‍ന്ന് പന്തളം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമായതെന്നും സംശയിക്കുന്നുണ്ട്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.