ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തോഴി ശശികലയെ അന്വേഷണ കമ്മീഷന്‍ ചോദ്യം ചെയ്യാനൊരുങ്ങുന്നു.
റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്നത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണങ്ങള്‍ ശക്തമായി ഉയര്‍ന്നതിനെ തുടര്‍ന്ന് 2017 ആഗസ്റ്റിലാണ് അന്വേഷണ കമ്മീഷനെ നിയമിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയെ അന്വേഷണക്കമ്മീഷന്‍ ഇത് ആദ്യമായാണ് ചോദ്യം ചെയ്യാന്‍ പോകുന്നത്.
ഇതുകൂടാതെ ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണന്‍, ഉപ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം, ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍, ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്ബി ദുരൈ, എഐഎഡിഎംകെ നേതാവ് സി. പൊന്ന്യന്‍ എന്നിവരേയും അന്വഷണവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ കാണുന്നുണ്ട്.
2015 ഡിസംബര്‍ അഞ്ചിനാണ് മുന്‍ മുഖ്യമന്ത്രി ജയലളിത ചികിത്സയില്‍ കഴിയവേ മരണമടയുന്നത്.