ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായി യുവതി സമര്‍പ്പിച്ച ലൈംഗികാരോപണ പരാതി ആഭ്യന്തര അന്വേഷണ സമിതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെയാണ് യുവതി പരാതി സമര്‍പ്പിച്ചത്.
Breaking: Sexual harassment allegation against CJI: In-house Committee submits report, Committee found no substance in the sexual harassment allegations against CJI Ranjan Gogoi.
— Live Law (@LiveLawIndia) May 6, 2019
ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തി. സുപ്രീം കോടതി മുന്‍ജീവനക്കാരിയാണ് ഗൊഗോയ്ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്.
ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ സമിതിയാണ് ജസ്റ്റിസിനെതിരായ പരാതി അന്വേഷിച്ചത്.സമിതിയുടെ റിപ്പോര്‍ട്ട് അതു സ്വീകരിക്കാന്‍ യോഗ്യനായ അടുത്ത മുതിര്‍ന്ന ജഡ്ജിക്കു നല്‍കിയതായി സെക്രട്ടറി ജനറല്‍ വ്യക്തമാക്കി. പകര്‍പ്പ് ചീഫ് ജസ്റ്റിസിനും നല്‍കി.