ന്യൂഡല്‍ഹി: സ്ഥിര അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ പ്രവര്‍ത്തനരഹിതമാകും. 2020 മാര്‍ച്ച് 31 നകം ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കിലാണ് പാന്‍ കാര്‍ഡ് അസാദുവാക്കുക എന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.
നേരത്തെ പാനും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലപ്രാവശ്യം നീട്ടിയിരുന്നു. നിലവിലെ സമയപരിധി 2020 മാര്‍ച്ച് 31 ന് അവസാനിക്കുന്നതാണ്. ഇനിയും 17.58 കോടി പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 2020 ജനുവരി 27 വരെ 30.75 കോടി പാനുകളാണ് ആധാറുമായി ബന്ധിപ്പിച്ചത്.
”ജൂലൈ 1, 2017 വരെ പാന്‍ എടുത്തവര്‍ മാര്‍ച്ച് 31-നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും. ആക്ടിന് കീഴിലുള്ള ഫര്‍ണിഷിംഗ്, അറിയിപ്പ്, ഉദ്ധരണികള്‍ എന്നിവയ്ക്ക് പിന്നീട് പാന്‍ ഉപയോഗിക്കാന്‍ കഴിയില്ല.”
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (സി.ബി.ഡി.ടി)’സ്ഥിര അക്കൗണ്ട് നമ്പര്‍ പ്രവര്‍ത്തനരഹിതമാകുന്ന രീതി’ എന്ന നോട്ടിഫിക്കേഷനിലൂടെയാണ് സി.ബി.ഡി.ടി ആദായനികുതി നിയമങ്ങള്‍ ഭേദഗതി ചെയ്തത്.