ബാംഗ്ലൂരിനെ തോല്‍പിച്ച് പഞ്ചാബ് കിങ്‌സ്, ജയം 34 റണ്‍സിന്

അഹമ്മദാബാദ്: ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 34 റണ്‍സിന്റെ ഗംഭീര വിജയവുമായി പഞ്ചാബ് കിങ്‌സ്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് അടിച്ച 180 റണ്‍സെന്ന വിജയലക്ഷ്യത്തിന് മുന്നില്‍ പൊരുതി നില്‍ക്കാന്‍ സാധിക്കതെയാണ് ബാംഗ്ലൂരിന്റെ
തോല്‍വി.

ബാംഗ്ലൂരിന്റെ നായകന്‍ വിരാട് കോഹ്‌ലിയും (35), രജത് പടിദാറും (31) ഹര്‍ഷല്‍ പേട്ടലും (31) മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയതി നിന്നത്. ഈ ഇന്നിങ്‌സില്‍ 13 പന്തില്‍ മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഹര്‍ഷലിന്റെ ബാറ്റിംഗ്. പഞ്ചാബിന്റെ ബൗളര്‍മാരുടെ സ്ഥിരതയോടെയുള്ള ബോളിംങാണ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചത്.

പഞ്ചാബ് 179 റണ്‍സെടുത്തപ്പോള്‍ ബാംഗ്ലൂരിന് 145 റണ്‍സെടുക്കാന്‍ മാത്രമെ സാധിച്ചുള്ളു. തോല്‍വിയോടെ ബാംഗ്ലൂര്‍ പോയന്റ് പട്ടികയില്‍ മൂന്നാമതായി. പഞ്ചാബ് ഏഴ് കളികളില്‍ മൂന്ന് വിജയങ്ങളുമായി അഞ്ചാമതാണ്.

Top