പഞ്ചാബ്: പഞ്ചാബിലെ മാന്‍സ ജില്ലയില്‍ കൗമാരക്കാരനെ കാലുകള്‍ കൂട്ടിക്കെട്ടി ചുട്ടുക്കൊന്ന നിലയില്‍ കണ്ടെത്തി. ജസ്പ്രീത് സിംഗ് എന്ന പതിനേഴ്കാരനെയാണ് ആളൊഴിഞ്ഞ മില്ലിനുള്ളില്‍ ശനിയാഴ്ച രാത്രി തീകൊളുത്തി കൊലപ്പെടുത്തിയത്.
സംഭവത്തില്‍ പ്രതികളായ ജഷാന്‍ സിംഗ്, ഗുര്‍ജിത് സിംഗ് എന്നിവരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വെളിപ്പെടുത്തി. ജസ്പ്രീതിന്റെ സഹോദരന്റെ ബന്ധുവാണ് ജഷാന്‍സിംഗ്.
രണ്ടര വര്‍ഷം മുമ്പാണ് ജസ്പ്രീതിന്റെ മൂത്തസഹോദരന്‍ ജഷാന്‍സിംഗിന്റെ സഹോദരിയെ വിവാഹം ചെയ്തത്. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.