പൊലീസ് പാര്‍ട്ടിയുടെ പണി ചെയ്യേണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍

Pannyan Raveendran

തിരുവനന്തപുരം: പൊലീസ് പാര്‍ട്ടിയുടെ പണി ചെയ്യേണ്ടെന്ന് സിപിഐ കേന്ദ്രസെക്രട്ടറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. ചില സ്ഥലങ്ങളില്‍ പൊലീസ് യജമാന സ്‌നേഹം കാണിക്കുന്നുണ്ട്, ഭരിക്കുന്ന പാര്‍ട്ടിയില്‍ പൊലീസുകാര്‍ ചേരേണ്ടെന്നും യജമാന പണി ചെയ്തവര്‍ ഇപ്പോള്‍ എവിടെയെന്ന് ചിന്തിക്കമെന്നും പന്ന്യന്‍ ചൂണ്ടിക്കാട്ടി.

മണ്ണാര്‍കാട്ട് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകും. കുറ്റവാളികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.

Top