കോഴിക്കോട്: പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന പ്രചരണങ്ങള്‍ തള്ളി പന്ന്യന്‍ രവീന്ദ്രനും രംഗത്ത്.
നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് ജാഥ നയിക്കുന്ന ആളു തന്നെ മുഖ്യമന്ത്രിയാകണമെന്ന് നിര്‍ബന്ധമില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പിണറായി മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
കേരള ജാഥ നയിക്കാന്‍ മാത്രമാണ് പിണറായിയെ സിപിഎം നിയോഗിച്ചിരിക്കുന്നത് എന്നാണ് താന്‍ മനസിലാക്കിയിരിക്കുന്നത്. ഇടതു മുന്നണിയില്‍ എല്ലാവരും തുല്യ അധികാരമുള്ളവരാണ്. മുന്നണി കൂട്ടായ ചര്‍ച്ച നടത്തിയാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കുന്നത്.
സീറ്റ് നല്‍കാന്‍ വല്യേട്ടനും വാങ്ങാന്‍ ചെറിയേട്ടനും എന്ന നിലപാട് എല്‍ഡിഎഫില്‍ ഇല്ലെന്നും പന്ന്യന്‍ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.