pannyan welcome lavlin case enquiry

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ അന്വേഷണത്തെ സ്വാഗതം ചെയ്ത് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കേസില്‍ തുടരന്വേഷണം നടക്കട്ടെ എന്നും കേസ് തിരഞ്ഞെടുപ്പില്‍ ഒരു തരത്തിലും ഇടതുമുന്നണിയെ ബാധിയ്ക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു.

കേസില്‍ റിവിഷന്‍ ഹര്‍ജി വേഗത്തില്‍ പരിഗണിയ്ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സംശയാസ്പദമാണെന്നും പന്ന്യന്‍ അഭിപ്രായപ്പെട്ടു. അതേ സമയം പിണറായി വിജയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യാറായിട്ടില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

Top