പാനൂര്‍: പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലത്തായിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു. പുല്ലൂക്കരയിലെ തടത്തില്‍ മുഹമ്മദ് അനസിനെയാണ് ഒരു സംഘം ഇന്നലെ രാത്രി വെട്ടി പരിക്കേല്പിച്ചത്.പാലത്തായിയില്‍ വച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് അനസിനെ തടഞ്ഞു നിര്‍ത്തി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ അനസിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് ശസ്ത്രക്രിയ നടത്തി. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. യു.ഡി.എഫ്. കൂത്തുപറമ്പ് മണ്ഡലം സ്ഥാനാര്‍ത്ഥി കെ.പി മോഹനന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. സാജു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി. ഹാഷിം എന്നിവര്‍ യുവാവിനെ സന്ദര്‍ശിച്ചു.